ചായകുടിച്ച പറ്റ് 30,000 രൂപ; ബിജെപി എംഎൽഎയെ വഴിയിൽ തടഞ്ഞ് ചായക്കടക്കാരൻ; വിഡിയോ

tea-bjp-mla
SHARE

ചായകുടിച്ചതിന്റെ പണം കിട്ടാൻ വേണ്ടി ബിജെപി എംഎൽഎയെ വഴിയിൽ തടഞ്ഞ് ചായക്കടക്കാരൻ. മധ്യപ്രദേശിലെ ഇച്ചാവാറിലാണ് സംഭവം. ഏകദേശം 30,000 രൂപയോളം ചായകുടിച്ച പറ്റിൽ എംഎൽഎ െകാടുക്കാൻ ഉണ്ടെന്ന് കച്ചവടക്കാരൻ ആരോപിക്കുന്നു. മുൻമന്ത്രിയും എംഎൽഎയുമായ കരൺ സിങ് വർമയുടെ കാറാണ് ചായക്കടക്കാരൻ ഒടുവിൽ വഴിയിൽ തടഞ്ഞത്. 

2018 മുതൽ എംഎൽഎ ചായകുടിച്ച ശേഷം പണം നൽകാറില്ലെന്ന് ഇയാൾ പറയുന്നു. പലതവണ ചോദിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് വഴിയിൽ തടയാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതോടെ എംഎൽഎമാർ മണ്ഡലപര്യടനത്തിലാണ്. ഇതിനിടയിലാണ് ചായക്കടക്കാരൻ പണത്തിനായി എംഎൽഎയെ വഴിയിൽ തടഞ്ഞത്. സംഭവത്തിന്റെ വിഡിയോയും ഇപ്പോൾ വൈറലാണ്.

MORE IN INDIA
SHOW MORE