'ചരിത്രപരം'; രാഹുലിനൊപ്പം നടന്ന് ഗാന്ധിജിയുടെ ചെറുമകൻ; വിഡിയോ

rahul-tushar
SHARE

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗോണിൽ യാത്ര എത്തിയപ്പോഴാണ് തുഷാർ പങ്കുചേർന്നത്. ഇന്നലെ ഇതുസംബന്ധിച്ച് തുഷാർ ട്വീറ്റ് ചെയ്തിരുന്നു. 

'നാളെ ഞാൻ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് ഷെഗോണിലെ ഭാരത് ജോഡോ യാത്രയിൽ നടക്കും' എന്നായിരുന്നു ട്വീറ്റ്. മഹാത്മാഗാന്ധിയും നെഹ്റുവും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിരുന്നു. 

നവംബർ ഏഴ് മുതൽ മഹാരാഷ്ട്രയിൽ പ്രയാണം തുടരുന്ന യാത്ര.  ഇന്ന് രാവിലെയാണ് അകോല ജില്ലയിലെ ബാലപുരിൽ നിന്ന് ആരംഭിച്ചത്. മണിക്കൂറുകൾക്ക് ശേഷം ഷെഗോണിൽ എത്തിയപ്പോഴാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി യാത്രയിൽ പങ്കുചേർന്നത്. തുഷാർ യാത്രയിൽ പ​ങ്കുചേരുന്നതിനെ ചരിത്രപരം എന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. 

MORE IN INDIA
SHOW MORE