ഭാരത് ജോഡോ യാത്രികർ തങ്ങുന്ന സ്റ്റേഡിയം ബോംബിടുമെന്ന് ഭീഷണി; അന്വേഷണം

rahul-threat
SHARE

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ താമസിക്കുന്ന സ്റ്റേഡിയം ബോംബിട്ട് തകർക്കുമെന്ന് ഭീഷണിക്കത്ത്. മധ്യപ്രദേശിലെ ഇൻ‌ഡോറിലാണ് സംഭവം. അവിടെയുള്ള ഒരു കടയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇത് ഒരു വ്യാജഭീഷണി സന്ദേശമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ എച്ച് സി മിശ്ര പറഞ്ഞു.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ ഖല്‍സ സ്റ്റേഡിയത്തില്‍ തങ്ങുകയാണെങ്കില്‍ ഇന്‍ഡോര്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് കത്തില്‍ പറയുന്നത്. 

ജൂനി പ്രദേശത്തെ ഒരു ബേക്കറിക്കടയിലാണ് ഭീഷണിക്കത്ത് കിട്ടിയതെന്നും എച്ച്‌സി മിശ്ര പറഞ്ഞു.നിലവില്‍ ജാഥ പര്യടനം നടത്തുന്നത് മഹാരാഷ്ട്രയിലാണ്. നവംബര്‍ 20ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും.

MORE IN INDIA
SHOW MORE