'മുത്തച്ഛനെ അപമാനിച്ചു'; രാഹുലിനെതിരെ പരാതിയുമായി സവർക്കറിന്റെ കൊച്ചുമകൻ

rahul-savarkar
SHARE

തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി വി.ഡി സവർക്കറിന്റെ കൊച്ചുമകൻ. മഹാരാഷ്ട്ര കോൺഗ്രസ് തലവൻ മാമ പട്ടോളക്കെതിരെയും ഇത്തരം പ്രസ്താവനകൾ നടത്തിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയിൽ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ യാചിക്കുന്നുവെന്ന വി.ഡി സവർക്കറുടെ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. ഇതെനിക്ക് വളരെ പ്രധാനപ്പെട്ട രേഖയാണെന്ന് പറഞ്ഞായിരുന്നു സവർക്കറിനെ വിമർശിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ഇടപെടൽ. 'സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു'. ഇംഗ്ലീഷുകാർക്കായി സവർക്കർ എഴുതിയ കത്തിന്റെ അവസാന വരിയിലെ വാക്കുകൾ രാഹുൽ ഉറക്കെ വായിച്ചു. 

സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നും,  ഭയം നിമിത്തം ദയാഹർജികൾ എഴുതിയെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ വഡേഗാവിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. 

MORE IN INDIA
SHOW MORE