‘ഡെക്സ്റ്റർ’ ക്രൈം സീരിസിന്റെ ഫാന്‍; കൊലയ്ക്കു ശേഷം മുഖം കത്തിച്ചു; അഫ്താബിന്റെ ക്രൂരത

aftabwb
SHARE

പങ്കാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ കേസിലെ പ്രതി അഫ്താബ് അമീൻ പൂനെവാലെയുടെ ക്രൂരതകൾ നിരവധി.  മൃതദേഹം തിരിച്ചറിയപ്പെടാതിരിക്കാനായി പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തി,  ശരീരം കഷ്ണങ്ങളാക്കിയ ശേഷം മുഖം കത്തിക്കരിച്ചതായാണ് പുതിയ വെളിപ്പെടുത്തൽ. തെളിവുകൾ ഇല്ലാതാക്കുന്ന രീതികൾ പഠിക്കാനായി ഇന്റർനെറ്റിൽ തിരഞ്ഞത് ക്രൈം ഷോകൾ.  പ്രശസ്ത അമേരിക്കൻ ക്രൈം ത്രില്ലർ സീരീസായ ഡെക്സ്റ്ററിന്റെ ആരാധകനായിരുന്നു അഫ്താബ്. 

മെഹ്റോലി വനമേഖലയിൽ നിന്നും ശരീരത്തിന്റെ പത്തു ഭാഗങ്ങൾ ഇതുവരെയും പൊലിസ് കണ്ടെത്തി. തലയുൾപ്പെടെ കണ്ടെത്താനുണ്ട്. കണ്ടെടുത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ശ്രദ്ധയുടെ വസ്ത്രങ്ങളും മറ്റും കണ്ടെത്താനായി മാലിന്യനിക്ഷേപങ്ങളിലുൾപ്പെടെ പരിശോധന തുടരുകയാണ്. കിഴക്കൻ ഡൽഹിയിലേക്കും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പൊലിസ്.  പാണ്ഡവ് നഗർ മേഖലയിൽ നിന്നും ഒരു തലയും മറ്റു ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

ശ്രദ്ധയെ കൊലപ്പെടുത്തിയ മേയ് 18നു മുൻപും കൊലപാതക ശ്രമം നടത്തിയതായി അഫ്താബ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തുന്നതിനും 10 ദിവസം മുൻപാണ് ആദ്യം കൊല്ലാൻ ശ്രമിച്ചത്. അന്നും ശ്രദ്ധയും അഫ്താബും വഴക്കിട്ടിരുന്നു. തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ശ്രദ്ധ കരയുകയും വികാരാധീനയാവുകയും ചെയ്തതോടെ അതിൽനിന്ന് പിൻമാറിയെന്നാണ് അഫ്താബിന്റെ വിശദീകരണം.

തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധ അഫ്താബിനെ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതേച്ചൊല്ലിയും അഫ്താബിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലിയും ഇരുവർക്കുമിടയിൽ വഴക്കും പതിവായിരുന്നു. മറ്റു സ്ത്രീകളുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്ന അഫ്താബ് തന്നെ വഞ്ചിക്കുകയാണെന്ന സംശയം ശ്രദ്ധയ്ക്കുണ്ടായിരുന്നു.

MORE IN INDIA
SHOW MORE