കർണാടകയിൽ രാഹുലിനൊപ്പം നടന്ന് സോണിയയും; നാളെ പ്രിയങ്കയും എത്തിയേക്കും

rahul-sonia-yathra
SHARE

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സോണിയ ഗാന്ധിയും. കർണാടകയിലൂടെ യാത്ര പുരോഗമിക്കുമ്പോഴാണ് സോണിയയും രാഹുലിനൊപ്പം ഇന്ന് രാവിലെ നടന്നത്. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. സോണിയയും പ്രിയങ്കയും കർണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

MORE IN INDIA
SHOW MORE