ബലാൽസംഗം ചെയ്തയാളെ വീടിനുള്ളിൽ പൂട്ടിയിട്ട് യുവതി; പൊലീസെത്തി അറസ്റ്റ് ചെയ്തു

rape-arrest
SHARE

വീടിനുള്ളിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തയാളെ പൂട്ടിയിട്ട് പൊലീസിൽ വിവരം അറിയിച്ച് യുവതി. ഡൽഹിയിലെ മെഹ്റോളിയിലാണ് സംങവം. ഖാന്‍പൂർ സ്വദേശിയായ ഹർജീത് യാദവാണ് അറസ്റ്റിലായത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണ് ഇയാളെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

എയർഹോസ്റ്റസായ യുവതിയാണ് അക്രമിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പൊലീസിനെ വിവരമറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഐപിസി 376, 323, 509, 377 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. 

MORE IN KERALA
SHOW MORE