നടുറോഡിൽ പൊരിഞ്ഞ തല്ല്; കാർ ഇടിച്ചിട്ടും അടി നിർത്താതെ വിദ്യാർഥികൾ: വിഡിയോ

adi
SHARE

വിദ്യാർഥികൾ സംഘം ചേർന്ന് നടത്തിയ സംഘടനത്തിനിടെ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചിട്ടും കൂട്ടത്തല്ല് നിർത്താതെ വിദ്യാർഥികൾ. ഡൽഹി എൻസിആർ പ്രദേശത്തെ ഗാസിയാബാദിലാണ് അപകടം നടന്നത്. റോഡിന്റെ നടുക്ക് അടികൂടിയ വിദ്യാര്‍ഥികളെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടികൊണ്ട് റോഡിലേക്ക് വിദ്യാർഥികൾ തെറിച്ചുവീണിട്ടും വീണ്ടും എഴുന്നേറ്റ് അടിയുണ്ടാക്കുന്നത് വിഡിയോയിൽ കാണാം.

റോഡിലൂടെ മറ്റു വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ട് തീർത്തുകൊണ്ടായിരുന്നു നടുറോഡിലെ പൊരിഞ്ഞ തല്ല് നടന്നത്. പൊലീസ് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളിൽ ചിലരെ കസ്റ്റഡിയിൽ എടുത്തു. അമിതവേഗത്തിലെത്തിയ കാറും കസ്റ്റഡിയിലെടുത്തെന്നും, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

MORE IN INDIA
SHOW MORE