നെഹ്‌റുവിന് കഴിയാതിരുന്നത് മോദിക്ക് സാധിക്കുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി കേരള ഗവർണർ

modiwbnewbook
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കേരള ഗവർണർ. പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും മോദിക്ക് സാധിക്കുന്നുവെന്ന് ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകപ്രകാശന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു ഗവർണർ. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുസ്തകം പുറത്തിറക്കിയത്.

2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ് സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്-പ്രൈം മിനിസ്റ്റർ നരേന്ദ്രമോദി സ്പീക്സ്. വിവിധ വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവിധത്തിലുള്ള ജനങ്ങളുടെയും ഉന്നമനമാണ് നരേന്ദ്രമോദി ലക്ഷ്യമിട്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.  താഴത്തട്ടിൽ നിന്ന് ഉയർന്നുവന്ന പ്രധാനമന്ത്രി എല്ലാവരെയും ഉൾക്കൊണ്ടു മുൻപോട്ട് പോകുന്നു. നെഹ്‌റുവിന് പോലും കഴിയാതിരുന്നതാണ് മോദിക്ക് സാധിച്ചതെന്നും ട്രിപ്പിൾ തലാക്ക് അടക്കം ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു

വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ സ്വാഗതപ്രസംഗം നടത്തി. മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ പബ്ലിക്കേഷൻസ് വിഭാഗമാണ് പുസ്തകം പ്രകാശനം ചെയ്തത്. ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. 

MORE IN INDIA
SHOW MORE