മ്യന്‍മറില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനം ദുഷ്കരമെന്നു വിദേശകാര്യമന്ത്രാലയം‍

myanmar-malayalee
SHARE

മ്യന്‍മറില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഐ.ടി. പ്രൊഫഷണലുകളുടെ മോചനം ദുഷ്കരമെന്നു വിദേശകാര്യമന്ത്രാലയം‍. മ്യാന്‍മര്‍ സര്‍ക്കാരുമായി സായുധ പോരാട്ടം നടത്തുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലാണു 300 പേരെയും തടങ്കലില്‍ വച്ചിരിക്കുന്നതെന്നതിനാല്‍ നയതന്ത്ര നീക്കങ്ങള്‍ വിജയിക്കില്ലെന്നാണു വിലയിരുത്തല്‍. മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ എംബസി അധികൃതര്‍ക്കു േകന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേ സമയം‌ ഇന്ത്യന് എംബസിയില്‍ നിന്നു വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്നു തടവിലായവരും ബന്ധുക്കളും പരാതിപ്പെടുന്നു.

തിരുവനന്തപുരം വർക്കല സ്വദേശി നിതീഷ് ബാബു ഉൾപ്പടെ 25 മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്.  ഡേറ്റ എൻട്രി ഓപ്പേറേറ്റൽ ജോലിയുടെ പരസ്യത്തിലൂടെ ബാങ്കോക്കിൽ എത്തിയവരാണ് അജ്ഞാത സംഘത്തിന് പിടിയിലുള്ളത്. സമൂഹമാധ്യമങ്ങൾ ഹാക്ക് ചെയ്ത് വിവരശേഖരണമാണ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. രക്ഷപെടുന്നതിന്എം ബസിയെ ഒരു മാസമായി ബന്ധപ്പെടുന്നുണ്ടെങ്കിലും  മറുപടി ഇല്ലെന്ന് വർക്കല സ്വദേശി നിതീഷ്.

നാട്ടിലേക്ക് വരണമെങ്കിൽ നാലു ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്.  പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ദുഖത്തിലാണ് നിധീഷിന്റെ കുടുംബം. മലയാളികളുടെ മോചനം ആവശ്യപ്പെട്ട്  എ.എം. ആരിഫ് എംബി എംബസിയേ സമീപിച്ചിരുന്നു. എന്നാൽ  മ്യാൻമാർ ഭരണകൂടത്തിന്റെ പരിധിക്ക് പുറത്തായതിനാൽ രക്ഷപ്രവർത്തനം വൈകുന്നുവെന്നാണ് മറുപടി. ഒരു ‍ഡസനോളം ഇന്ത്യൻ പൗരൻമാരെ ഇതിനോടകം രക്ഷപെടുത്തിയെന്നും എംബസി അവകാശപ്പെടുന്നു.

MORE IN INDIA
SHOW MORE