‘ഇനി തന്ത്രങ്ങൾ സ്വന്തം വിജയത്തിന്’; രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ പ്രശാന്ത് കിഷോർ

prashant-kishor
SHARE

തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം ‘ലോക് താന്ത്രിക് ദൾ’ എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ബിഹാറായിരിക്കും ആദ്യ ഘട്ടത്തിൽ പുതിയ പാർട്ടിയുടെ പ്രവർത്തന കേന്ദ്രം. ഇനി മറ്റു കക്ഷികൾക്കു വേണ്ടി തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ താൽപര്യമില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. 

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്തിടെ നടത്തിയ രഹസ്യ കൂടിക്കാഴ്ച പ്രശാന്ത് കിഷോർ ജനതാദളിൽ (യു) ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു മുന്നോടിയായി തുടക്കമിട്ട ‘ജൻ സുരാജ്’ പ്രസ്ഥാനത്തിന്റെ പേരിൽ ബിഹാറിൽ പദയാത്ര തുടരുകയാണ് പ്രശാന്ത് കിഷോർ. ബിഹാറിന്റെ വികസനാവശ്യങ്ങൾ ജനങ്ങളിൽനിന്നു നേരിട്ടു മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദയാത്ര. യാത്രയ്ക്കിടെ പൗരപ്രമുഖരുമായും വിദ്യാർഥികളുമായും പ്രശാന്ത് കിഷോർ ചർച്ചകളും നടത്തുന്നുണ്ട്.

MORE IN INDIA
SHOW MORE