വ്യാജ മദ്യവിൽപ്പന എതിർത്തു; പഞ്ചായത്ത് അംഗത്തെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊന്നു

satheesh.jpg.image.845.440
SHARE

വീട്ടിൽ വ്യാജമദ്യ വിൽപ്പന നടത്തിയത് എതിർത്ത പഞ്ചായത്ത് അംഗത്തെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനടുത്താണ് സംഭവം. ഡിഎംകെയുടെ നടുവീരപ്പട്ട് പഞ്ചായത്ത് അംഗം സതീഷാ(31)ണ് കൊല്ലപ്പെട്ടത്. യോഗീശ്വരി എന്ന സ്ത്രീയാണ് പ്രതി. ഇവരുടെ വ്യാജമദ്യ വിൽപ്പനയെ കുറിച്ച് സതീഷ് പൊലീസിൽ വിവരം നൽകിയതാണ് കൊലപാതകത്തിന് കാരണമായത്. 

സതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് യോഗീശ്വരി വെട്ടിക്കൊന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം വീടിന് മുന്നിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പെൺവാണിഭ കേന്ദ്രം നടത്തിയതിന് ഇവർക്കെതിരെ മുൻപ് പൊലീസ് നടപടിയെടുത്തിരുന്നു.

MORE IN INDIA
SHOW MORE