ഡെലിവറി ബോയ് പെൺകുട്ടിയെ ചുംബിച്ചു; തങ്ങളുടെ പ്രതിനിധിയല്ലെന്ന് സൊമാറ്റോ

foodwbnew
SHARE

ഡെലിവറി ബോയ് പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ചുംബിച്ച് അറസ്റ്റിലായി. പൂനെയിൽ 17നായിരുന്നു സംഭവം. 39കാരനായ റയീസ് ഷേഖാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി സൊമാറ്റോയിലാണ് ഭക്ഷണത്തിനു ഓർഡർ ചെയ്തതെങ്കിലും ഡൻസോ ആപ്പ് പ്രതിനിധിയാണ് ഭക്ഷണം വിതരണം ചെയ്തത്. രാത്രി 9.30ഓടെ പെൺകുട്ടിയുടെ വീട്ടിൽ ഭക്ഷണവുമായി എത്തിയ റയീസ് കുടിക്കാൻ വെള്ളം ചോദിച്ചു. തൊട്ടുപിന്നാലെ വീടിനകത്തു കയറി, വെള്ളവുമായെത്തിയ പെൺകുട്ടിയെ കീഴ്പ്പെടുത്തി രണ്ടു തവണ ചുംബിച്ചതായാണ് റിപ്പോർട്ട്. 

അന്നു രാത്രി തന്നെ ഒരു സുഹൃത്തിനൊപ്പം പൊലിസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകി. പിന്നാലെ റയിസിനെ അറസ്റ്റ് ചെയ്തു. അതേസമയം റയീസ് തങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്നയാളല്ലെന്ന് സൊമാറ്റോ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാനും കമ്പനി തയ്യാറായി. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ഡൻസോ തയ്യാറായിട്ടില്ല. അതേസമയം ഓൺലൈൻ ഓർഡർ ഒരു ആപ്പിൽ നിന്നും മറ്റൊരു ആപ്പിലേക്ക് മാറിയതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE