പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങൾ ലേലത്തിന്; നൂറു രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ

modi-momentos
SHARE

 പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളുടെ ലേലംവിളിക്ക് തുടക്കം. നൂറു രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ അടിസ്ഥാനവിലയുള്ള വസ്തുക്കളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇ–ലേലത്തില്‍ പങ്കെടുക്കാം. ലേലം വിളിയിലൂടെ ലഭിക്കുന്ന തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായാണ് ഉപയോഗിക്കുക. 

പെയിന്‍റുങ്ങുകള്‍, ശില്‍പ്പങ്ങള്‍, വിവിധ ക്ഷേത്രങ്ങളുടെ മാതൃകകള്‍, കായിക താരങ്ങളുടെ കയ്യൊപ്പിട്ട ജഴ്സികള്‍, കായികോപകരണങ്ങള്‍ ഇങ്ങനെ 1200 സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. ഇവയുടെ ഏകദേശ അടിസ്ഥാന വിലയാക്കി കണക്കാക്കിയിട്ടുള്ളത് രണ്ടരക്കോടിയോളം രൂപയാണ്. ഇതിന്‍റെ പലമടങ്ങ് തുകയ്ക്കാകും ലേലം വിളിയുണ്ടാവുക എന്നകാര്യം ഉറപ്പ്. പ്രധാനമന്ത്രിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നാഷനല്‍ ഗാലറി ഓഫ് മോഡേണില്‍ ഇവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 

ശിവഗിരി മഠം സമ്മാനിച്ച ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ഉള്‍പ്പെടെ രാജ്യത്തിനകത്തുനിന്ന് ലഭിച്ച ഉപഹാരങ്ങളാണിത്. pmmementos.gov.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. അടുത്തമാസം രണ്ടുവരെ ഇ–ലേലമുണ്ടാകും. നേരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തിരുന്നു.  

MORE IN INDIA
SHOW MORE