‘കേരളത്തിലെ തെരുവുനായ്ക്കളെ രക്ഷിക്കൂ, കൂട്ടത്തോടെ കൊല്ലുന്നതു വീണ്ടും തുടങ്ങി’

save-dog
SHARE

കേരളത്തിൽ തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയാണെന്ന തരത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. കേരളത്തിലെ തെരുവു നായ്ക്കളെ രക്ഷിക്കണമെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാഹുൽ ആവശ്യപ്പെട്ടു. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു വീണ്ടും ആരംഭിച്ചതായും രാഹുൽ ആരോപിച്ചു. ഇത്തരം നടപടികൾ നിർത്തണമെന്നാണ് രാഹുലിന്റെ ആവശ്യം.

കേരളത്തിൽ തെരുനായ ആക്രമണങ്ങൾ വ്യാപകമായതിനു പിന്നാലെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നായ്ക്കളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആശങ്കയറിയിച്ച് ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തുന്നത്. നേരത്തേ ശിഖർ ധവാനും തെരുവു നായ്ക്കളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 

കേരളത്തിൽ ഭയാനകമായ കാര്യങ്ങളാണു സംഭവിക്കുന്നതെന്നാണ് ശിഖർ ധവാൻ ട്വിറ്ററിൽ കുറിച്ചത്. ‘കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം നീക്കങ്ങൾ പുനഃപരിശോധിക്കണം’–ധവാൻ ട്വിറ്ററിൽ പ്രതികരിച്ചു.തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തുന്ന സംഭവങ്ങളിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് നായ്ക്കൾ ചാകുന്നതെന്നാണു നിഗമനം.

MORE IN INDIA
SHOW MORE