വായ്പയെടുത്ത തുക കർഷകൻ തിരിച്ചടച്ചില്ല; ഗർഭിണിയായ മകളെ ട്രാക്ടർ ‌ കയറ്റിക്കൊന്നു

crime-29
SHARE

വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഏജന്റ് ട്രാക്ടർ പിടിച്ചെടുക്കുന്നതിനിടെ കർഷകന്റെ ഗർഭിണിയായ മകൾക്ക് ദാരുണാന്ത്യം. തടയാനുള്ള ശ്രമത്തിനിടെ യുവതിയെ ഇടിച്ചിട്ട് ട്രാക്ടർ കൊണ്ടുപോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ, മൂന്നു മാസം ഗർഭിണിയായ യുവതി (27) മരിച്ചു. 

ധനകാര്യ സ്ഥാപനത്തിന്റെ മാനേജറും ഏജന്റും ഉൾപ്പെടെ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ട്രാക്ടർ വാങ്ങാനെടുത്ത വായ്പയിലെ 1.3 ലക്ഷം രൂപ ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരനായ കർഷകൻ മിതിലേഷ് മെഹ്തയ്ക്ക് വ്യാഴാഴ്ച ഫോണിൽ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ ഏജന്റ് എത്തി ട്രാക്ടർ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. 

MORE IN INDIA
SHOW MORE