പീഡനം തെളിയിക്കാൻ മകളുടെ മൃതദേഹം 44 ദിവസം ഉപ്പിൽ സൂക്ഷിച്ച് പിതാവ്

dead-body
SHARE

മകളെ പീഡിപ്പിച്ചു കൊന്നതാണെന്നാരോപിച്ച് മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയിൽ കേടുവരാതെ സൂക്ഷിച്ച പിതാവിനു മുന്നിൽ ഒടുവിൽ അധികൃതർ തലകുനിച്ചു. പീഡനം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാൻ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി മൃതദേഹം വ്യാഴാഴ്ച ആശുപത്രിയിലേക്കു മാറ്റി. 

വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ ആദിവാസി വിഭാഗത്തിൽപെട്ട 21 വയസ്സുകാരിയെയാണ് കഴിഞ്ഞമാസം ഒന്നിനു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മകൾ മരണത്തിനു മുൻപ് പീഡിപ്പിക്കപ്പെട്ടെന്നും പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും പിതാവും ബന്ധുക്കളും ആരോപിച്ചു. തുടർന്നാണ് മൃതദേഹം സൂക്ഷിച്ചു വച്ചതിനു ശേഷം പിതാവ് റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് അധികൃതരെ നിരന്തരം സമീപിച്ചത്. 

MORE IN INDIA
SHOW MORE