'56 ഇഞ്ച് മോദി ജി' താലി; ഭാഗ്യശാലികൾക്ക് വമ്പൻ സമ്മാനങ്ങൾ

thali
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ ഡൽഹിയിൽ 56 ഇഞ്ച് മോദി ജി എന്ന താലിയുമായി റസ്റ്ററന്റ് ഉടമ. അടുത്ത പത്തുദിവസം ഈ ഭക്ഷണക്കൂട്ട് കഴിക്കാൻ എത്തുന്നവരിൽ ഭാഗ്യശാലികൾക്ക് വമ്പൻ സമ്മാനങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

കൊണാട്ട് പ്ലേസിലെ ആർഡോർ 2.1 എന്ന റസ്റ്ററന്‍റിലാണ് 56 ഇഞ്ച് മോദി ജി എന്ന താലിയുള്ളത്. ഈ താലിയിൽ 56 വിഭവങ്ങൾ ഉണ്ടാകും. വെജ് വേണോ നോൺ വെജ് വേണോ എന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാം. മോദി രാജ്യത്തിന്റെ അഭിമാനമാണെന്നും മോദിയെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും റസ്റ്ററന്റ് ഉടമ സുമിത് കലാറ പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെയൊരു  ഒരുക്കിയതും

മോദിക്ക് ഈ താലി നൽകണമെന്നും മോദി റസ്റ്ററന്‍റില്‍ നേരിട്ട് വന്ന് രുചിച്ച് നോക്കണമെന്നും ആഗ്രഹം. രണ്ട് ഓഫറാണ് റസ്റ്ററന്റ് ഉടമ താലിയോടൊപ്പം വച്ചിട്ടുള്ളത്. ഒന്ന്,, 40 മിനിറ്റിനകം ഇത് കഴിച്ചു തീർക്കുന്ന രണ്ടുപേര്‍ക്ക് എട്ടരലക്ഷം രൂപ സമ്മാനമായി നൽകും. രണ്ട്,,, ഇന്ന് മുതൽ അടുത്ത 10 ദിവസം ഇവിടെ വന്ന് കഴിക്കുന്നവരിൽ ഒരു ഭാഗ്യശാലിക്ക് കേദാർനാദിലേക്ക് ഒരു യാത്രയും സ്പോൺസർ ചെയ്തിട്ടുണ്ട്. കേദാർനാഥ്‌ തിരഞ്ഞെടുക്കാനുള്ള കാരണം മോദിയുടെ ഇഷ്ട തീര്‍ഥാടന കേന്ദ്രമായതുകൊണ്ട്.   

MORE IN INDIA
SHOW MORE