റോഡിൽ കസേരയിട്ട് മദ്യപാനം; സോഷ്യൽമീഡിയ താരത്തിന് അറസ്റ്റ് വാറണ്ട്

katariawb
SHARE

ഡഹ്റാഡൂൺ റോഡിൽ പരസ്യമായി മദ്യപിച്ച സോഷ്യൽമീഡിയ താരം ബോബി കതാരിയക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് . റോഡിന്റെ മധ്യത്തില്‍ കസേരയിട്ടിരുന്നായിരുന്നു ബോഡി ബിൽഡർ കൂടിയായ കതാരിയയുടെ പ്രകടനം. കതാരിയയെ അറസ്റ്റ് ചെയ്യാനായി ഒരു ടീം ഹരിയാനയിലേക്ക് പുറപ്പെട്ടെന്ന് കന്റ് പൊലിസ് സ്റ്റേഷന്‍ ഇൻസ്പെകടർ രാജേഷ് സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 3 നോട്ടീസുകൾ കതാരിയയ്ക്ക് നൽകിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് റോഡ് മധ്യത്തിലിരുന്ന് മദ്യപിക്കുന്ന വിഡിയോ ഹരിയാന സ്വദേശിയായ കതാരിയ അപ്‌ലോഡ് ചെയ്തത്. 

മുൻപ് സ്പൈസ് ജെറ്റിലിരുന്ന് പുകവലിച്ചതിനെത്തുടർന്ന് മന്ത്രി ജ്യോതിരാദിത്യസിന്ധ്യ കതാരിയക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

MORE IN INDIA
SHOW MORE