ബിജെപിയുടെ പ്രജാ സംഗ്രമ യാത്ര; പാഞ്ഞെത്തി തല്ലി ടിആർഎസ്സുകാർ; കൂട്ടത്തല്ല്

trs-bjp-attack
SHARE

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജങ്കാവനിൽ തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന്റെ പ്രജാ സംഗ്രമ യാത്രയ്ക്കിടെ ബിജെപി–ടിആർഎസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ചിലർക്ക് പരുക്കേറ്റു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

ജങ്കാവനിലെ ദേവുരപ്പാലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഘർഷത്തിനു പിന്നാലെ സുരക്ഷാ വീഴ്ച ആരോപിച്ച് ബന്ദി സജ്ഞയ് കുമാർ ഡിജിപിയെ ഫോണിൽ നേരിട്ട് വിളിച്ച് സംസാരിച്ചു. ടിആർഎസ് ഗുണ്ടായിസം കാണിക്കുന്നുണ്ടെങ്കില്‍ തിരിച്ചുകാണിക്കാൻ അറിയാം. പത്ത് മിനിറ്റിനുള്ളിൽ സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുതരാമെന്ന് അദ്ദേഹം ഫോണിലൂടെ വെല്ലുവിളിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE