പിരിഞ്ഞു കഴിഞ്ഞ ഭാര്യയെ കുടുംബകോടതിയിലിട്ട് കഴുത്തറുത്ത് കൊന്നു; നടുക്കം

hassan-14
SHARE

വിവാഹബന്ധം അവസാനിപ്പിച്ച് പോയ ഭാര്യയെ കുടുംബകോടതിയിലിട്ട് യുവാവ് കഴുത്തറുത്ത് കൊന്നു. കർണാടകയിലെ ഹാസനിലാണ് സംഭവം. ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് പൂർണബോധ്യമായതോടെയാണ്   ശിവകുമാറും (32) ചൈത്രയും കുടുംബകോടതിയെ സമീപിച്ചത്. ഇരുവരുടെയും വാദം കേട്ട കോടതി കേസ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. തുടർന്നായിരുന്നു അരുംകൊല.

സംഭവത്തെ കുറിച്ച് പൊലീസ് സൂപ്രണ്ട് പറയുന്നതിങ്ങനെ.. ഒരു മണിക്കൂർ നേരത്തെ കൗൺസിലിങിന് പിന്നാലെ ചിത്ര ശുചിമുറിയിലേക്ക് പോയി. പിന്നാലെയെത്തിയ ശിവകുമാർ കയ്യിൽ കരുതിയ കത്തിയെടുത്ത് ചിത്രയുടെ കഴുത്തറുക്കുകയായിരുന്നു. കോടതി ജീവനക്കാർ ഉടൻ തന്നെ കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.'രക്തധമനികൾ മുറിഞ്ഞുപോയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവകുമാറിനെ കോടതി പരിസരത്ത് നിന്ന് തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി മുറിക്കുള്ളിൽ കത്തിയുമായി പ്രതി എങ്ങനെ എത്തിയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

MORE IN INDIA
SHOW MORE