73കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ലക്ഷങ്ങൾ തട്ടി; യുവനടൻ അറസ്റ്റിൽ

yuvaraj-14
SHARE

വയോധികനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 14 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ കന്നഡ നടൻ യുവരാജ് അറസ്റ്റിൽ. ബ്ലാക്മെയിലിങിനും പദ്ധതി ആസൂത്രണം ചെയ്യുന്നതിനുമായി നടനൊപ്പം നിന്ന രണ്ട് യുവതികൾക്കും യുവാക്കൾക്കുമെതിരെ കേസെടുത്തു.

യുവരാജിന്റെ നിർദേശ പ്രകാരം യുവതികൾ വ്യവസായിക്ക് നഗ്ന ചിത്രങ്ങൾ അയച്ചു. തുടർന്ന് ഇയാളെ വിളിച്ചു വരുത്തി. ഇതിനൊപ്പം തന്നെ പൊലീസ് ചമഞ്ഞെത്തിയ രണ്ട് പേർ മൊബൈലിലെ നഗ്ന ചിത്രങ്ങളെ കുറിച്ചുള്ള വിവരം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. നിരന്തര ഭീഷണി സഹിക്കാൻ വയ്യാതെ വ്യവസായി ഒടുവിൽ പൊലീസിൽ സമീപിച്ചു. തുടർന്നാണ് തട്ടിപ്പ് ചുരുളഴിഞ്ഞത്.

MORE IN INDIA
SHOW MORE