കരുത്തായി പ്രതീക്ഷയും സ്വപ്നവും; ഇന്ത്യയുടെ രാഷ്ട്രീയ ഭാവി എന്ത്..?

political-future
SHARE

പ്രതീക്ഷ പ്രധാനമാണല്ലോ നമ്മളോരോരുത്തര്‍ക്കും. വ്യക്തിക്കായാലും രാഷ്ട്രത്തിനായാലും പ്രതീക്ഷയും സ്വപ്നവും കരുത്താണ്. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ ഭരണസംവിധാനത്തിലുള്ള, ഭരണപ്പാര്‍ട്ടിയിലുള്ള, പ്രതിപക്ഷ ചേരിയിലുള്ള പൗരന്‍റെ പ്രതീക്ഷയും വിശ്വാസവുമാണ് പരമപ്രധാനം. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാണ്ടിന്‍റെ നിറവില്‍ നിന്ന്, പരതന്ത്ര്യത്തിന്‍റെ ആ ഇരുണ്ട ബ്രിട്ടിഷ് പതിറ്റാണ്ടുകളിലേക്ക് നോക്കി, നെടുവീര്‍പ്പു വിടുകയും അഭിമാനം കൊള്ളുകയും വേണം നമ്മള്‍. എന്നാല്‍ അതുമാത്രം പോരല്ലോ. ഭാവിയെ കുറിച്ചുകൂടി ആലോചിക്കേണ്ടേ. തീര്‍ച്ചയായും വേണം, വരും തലമുറയ്ക്കും സ്വാതന്ത്യം അര്‍ഥപൂര്‍ണമാകണം.  ഇന്ത്യയുടെ രാഷ്ട്രീയ ഭാവി എന്ത്... എന്ന ചോദ്യം വിടരുന്നത് ഇവിടെയാണ്. 

MORE IN KERALA
SHOW MORE