സഹോദരിക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ പുറപ്പെട്ടു; പട്ടത്തിന്റെ നൂല് കുടുങ്ങി മരണം

kite-throat
SHARE

രക്ഷാബന്ധൻ ദിവസം സഹോദരിയെ കാണാനായി പുറപ്പെട്ട യാത്രയിൽ യുവാവിന് പട്ടത്തിന്റെ നൂൽ കൊണ്ട് ദാരുണാന്ത്യം. ഡൽഹിയിലാണ് സംഭവം. 35 വയസുകാരനായ വിപിൻകുമാറാണ് മരിച്ചത്. സഹോദരിയോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വിപിൻ.

ശാസ്ത്രിപാർക്ക് ഫ്ലൈഓവറിലെത്തിയപ്പോഴാണ് പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങുന്നത്. 

വിപിന്റെയൊപ്പം ഭാര്യയുമുണ്ടായിരുന്നു. പരുക്കേറ്റ വിപിനെ നാട്ടുകാരുടെ സഹായത്തോടെ ഭാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞരമ്പുകൾ മുറിഞ്ഞതിനെത്തുടർന്ന് മരണം സംഭവിച്ചു. ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങിയ മരണങ്ങൾ ഇതിന് മുൻപും സംഭവിച്ചിട്ടുണ്ട്. ഇത്തരം നൂലുകൾ വിൽക്കരുതെന്ന് കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് വിൽപ്പന. പൊലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE