ചിതലിനെക്കൊല്ലാന്‍ തിന്നർ ഒഴിച്ച് തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു

fire-representative-image
ഫയൽ ചിത്രം
SHARE

ചെന്നൈയിൽ വീടിനുള്ളിലെ ചിതലിനെക്കൊല്ലാന്‍ തിന്നർ ഒഴിച്ച് തീയിടുന്ന ശ്രമത്തിനിടെ കുട്ടി മരിച്ചു. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്. വീടിന്റെ ചുമരിലും വാതിലിലും ചിതലിന്റെ ശല്യം രൂക്ഷമായപ്പോഴാണ് ദമ്പതികൾ അപകടകരമായ പരിഹാരമാർഗം തേടിയത്. 

പെയിറ്റിങ് തൊഴിലാളിയായ ഹുസൈന്‍ ചിതലിന്റെ ശല്യമുള്ളടത്തല്ലാം തിന്നർ ഒഴിക്കുകയായിരുന്നു. തുടർന്ന് തീകൊളുത്തി. തീ ദേഹത്ത് പടർന്നതോടു കൂടി ഇവർ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. മൂവർക്കും പൊള്ളലേറ്റിരുന്നു. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ മകൾ ഫാത്തിമ്മയെ രക്ഷിക്കാനായില്ല. വാതിൽ ഉള്ളിൽ നിന്ന് അടച്ചിരുന്നതിനാൽ ഇവർക്ക് പുറത്ത് കടക്കാൻ സാധിച്ചിരുന്നില്ല. അയല്‍വാസികളെത്തി വാതില്‍പൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവര്‍ക്കും പൊള്ളലേറ്റിരുന്നു. 

MORE IN INDIA
SHOW MORE