പട്ടിണി മൂലം അമ്മ മരിച്ചു; അതറിയാതെ നെഞ്ചോടൊട്ടി കുരുന്ന്; കണ്ണീർക്കാഴ്ച

mother-child
SHARE

അമ്മ മരിച്ചതറിയാതെ നെഞ്ചോടൊട്ടി കിടന്ന കുരുന്ന് നൊമ്പരക്കാഴ്ചയായി. ബീഹാറിലെ ബഗൽപൂർ റെയിൽവേസ്റ്റേഷനിൽ നിന്നാണ് കണ്ണീർക്കാഴ്ച. അമ്മ മരിച്ചെന്നറിയാതെയാണ് മൂന്നുവയസുകാരൻ നെഞ്ചോട് ചേർന്ന് കിടന്നുറങ്ങിയത്.

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്.  ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു. 

കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി.പട്ടിണി മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവില്‍ നല്‍കിവരുന്നുണ്ട്. 

അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 72 മണിക്കൂറോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. അധികാരികളുടെ മേൽനോട്ടത്തിൽ സംസ്ക്കാരം നടത്തി. 

MORE IN INDIA
SHOW MORE