റാംപിൽ ചുവട് വച്ച് പൊലീസുകാർ; സ്റ്റേഷനിലറിഞ്ഞു; കയ്യോടെ സ്ഥലംമാറ്റം

police-run
പ്രതീകാത്മക ചിത്രം
SHARE

സൗന്ദര്യമൽസരത്തിൽ പങ്കെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടിനം എസ്പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറയിലെ സെമ്പനാർ കോവിലിൽ സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യമൽസരം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം യാഷിക മുഖ്യാതിഥി ആയിരുന്നു. 

സെമ്പനാർകോവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ രേണുക, നിത്യശീല, അശ്വിനി, ശിവസേനൻ, സ്പെഷ്യൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്. പൊലീസുകാർ റാംപിൽ ചുവട് വച്ചതിന്റെ വാർത്തകൾ വൈറലായതോടെയാണ് മേലുദ്യോഗസ്ഥരും വിവരം അറിഞ്ഞത്. തുടർന്നാണ് അച്ചടക്ക നടപടിയെന്ന നിലയിൽ അഞ്ച് പേരെയും സ്ഥലം മാറ്റിയത്.

MORE IN INDIA
SHOW MORE