ട്രക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ക്രെയിൻ നിലതെറ്റി നദിയിലേക്ക്; നടുക്കും വിഡിയോ

crane-05
SHARE

വെള്ളത്തിൽ വീണ ട്രക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടെ പാലത്തിന്റെ കൈവരിയും തകർത്ത് ക്രെയിൻ നിലംപതിച്ചു. ഒഡിഷയിലെ താൽച്ചറിലാണ് സംഭവം. രണ്ട് ക്രെയിനുകളാണ് വെള്ളത്തിൽ വീണ ട്രക്കിനെ കരകയറ്റുന്നതിനായി എത്തിയത്. ശ്രദ്ധയോടെ ട്രക്ക് ഉയർത്തിയെടുക്കുന്നതിനിടെ ക്രെയിനുകളിലൊന്നിന്റെ കേബിൾ മുറിഞ്ഞു. ഇതോടെ മുഴുവൻ ഭാരവും മറ്റേ ക്രെയിനിന് മുകളിലായി. 

സംഭവത്തിന്റെ നടുക്കുന്ന വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ വൈറലായി. പാലത്തിൽ നിന്ന് ക്രെയിൻ വെള്ളത്തിലേക്ക് വീഴുമ്പോഴും ഡ്രൈവർ ക്രെയിനിനുള്ളിൽ ഉണ്ടായിരുന്നുവെന്നത് ആശങ്കയേറ്റി. വെള്ളത്തിൽ വീണ ക്രെയിനിൽ നിന്ന് ഓപറേറ്റർ നീന്തി രക്ഷപെടുകയായിരുന്നു. 

MORE IN INDIA
SHOW MORE