‘52 വര്‍ഷം പതാകയെ അപമാനിച്ചു; ഇന്ന്..’; ബിജെപിക്കെതിരെ തുറന്നടിച്ച് രാഹുല്‍

RAHUL-FLAG
SHARE

52 വര്‍ഷമായി ത്രിവമര്‍ണ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ 'തിരംഗ' പ്രചാരണം നടത്തുന്നതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ 'ഹര്‍‌ ഘര്‍ തിരംഗ' എന്ന പ്രചാരണത്തിനെതിരെയാണ് രാഹുലിന്റെ വിമര്‍ശനം. ചരിത്രം എല്ലാത്തിനും സാക്ഷിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയിലെ ഹുബ്ലിയില്‍ ത്രിവര്‍ണ പതാക നിര്‍മിക്കുന്ന ഖാദി വില്ലേജ് കേന്ദ്രം സന്ദര്‍ശിച്ചതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

കർണ്ണാടകയിലെ ഹൂബ്ലിയിൽ സ്ഥിതി ചെയ്യുന്ന കർണാടക ഖാദി ഗ്രാമവ്യവസായത്തിൽ നമ്മുടെ ത്രിവർണ്ണ പതാക നെയ്യുന്ന എല്ലാ തൊഴിലാളികളെയും ഇന്ന് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ത്രിവർണ്ണ പതാക എപ്പോഴും ഉയർത്തിപ്പിടിക്കാൻ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ചു. എന്നാൽ ഒരു സംഘടന എപ്പോഴും ത്രിവര്‍ണ പതാകയെ അംഗീകരിക്കാന്‍ മടികാണിച്ചു.  52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ത്രിവര്‍ണ പതാകയ ഉയര്‍ത്താതെ അപമാനിച്ചു. ഇന്ന് അതേ സംഘടനയിലുള്ളവരാണ് ത്രിവര്‍ണ പതാകയുടെ ചരിത്രം പറഞ്ഞും വീടുകളില്‍ പതാക ഉയര്‍ത്തണമെന്ന് പറഞ്ഞും മുന്നോട്ട് വരുന്നത്. അദ്ദേഹം പറയുന്നു.

52 വർഷമായി ആർഎസ്‌എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താതിരുന്നത് എന്തുകൊണ്ട്?. ഖാദിയിൽ ദേശീയ പതാക നിർമ്മിക്കുന്നവരുടെ ഉപജീവനമാർഗം നശിപ്പിക്കുന്നത് എന്തുകൊണ്ട്?. യന്ത്രം കൊണ്ട് നിര്‍മിച്ച് പോളിസ്റ്ററിന്റെ പതാകകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ട്?. ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ ഇങ്ങനെ. 

MORE IN INDIA
SHOW MORE