ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചു; ബിജെപി എംപിക്ക് പെറ്റി; പിന്നാലെ മാപ്പ്

bjp-mp-helmet
SHARE

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് ബിജെപി എംപിക്ക് പിഴ ചുമത്തി ഡൽഹി ട്രാഫിക് പൊലീസ്. പിന്നാലെ പിഴ തുക ഉടൻ അടയ്ക്കുമെന്നും സംഭവത്തിൽ താൻ പരസ്യമായി മാപ്പുചോദിക്കുന്നുവെന്നും ട്വീറ്റ് ചെയ്ത് എംപിയും രംഗത്തെത്തി. ബിജെപി എംപി മനോജ് തിവാരിയാണ് ഹെൽമെറ്റ് വയ്ക്കാതെ ബൈക്കോടിച്ച് വിവാദത്തിലായത്. 

‘ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതില്‍ ഖേദിക്കുന്നു. പിഴ തുക എത്രയും പെട്ടെന്ന് അടക്കും. ചിത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ കൃത്യമാണ്. റെഡ് ഫോര്‍ട്ട് ആണ് സ്ഥലം. ഹെല്‍മറ്റ് ധരിക്കാതെ ആരും വാഹനമോടിക്കരുത്,’ ട്വിറ്ററില്‍ എംപി കുറിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ’യുടെ ക്യാംപെയിൻ രാജ്യമെങ്ങും നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമർപ്പിക്കാൻ ചെങ്കോട്ടയിലേക്ക് റാലിയായി പോയപ്പോഴാണ് മനോജി തിവാരി ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചത്.

MORE IN INDIA
SHOW MORE