കുൽദീപ് ബിഷ്ണോയ് രണ്ടാമതും കോൺഗ്രസ് വിട്ടു; ഭാര്യയ്‌ക്കൊപ്പം ബിജെപിയിൽ

bjp-congress
SHARE

ഹരിയാനയിലെ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കുൽദീപിനും ഭാര്യയും മുൻ എംഎൽഎയുമായിരുന്ന രേണുകയ്ക്കും പാർട്ടി അംഗത്വം നൽകി. ഇത് രണ്ടാം തവണയാണ് കുൽദീപ് കോൺഗ്രസ് വിടുന്നത്.

ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഭജൻലാലിന്റെ മകനാണ് കുൽദീപ്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി അജയ് മാക്കന്റെ തോൽവിക്കു കാരണമായത് കുൽദീപ് ബിജെപി സ്വതന്ത്രനു വോട്ടു മറിച്ചതായിരുന്നു. തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.

ഇതിനു പിന്നാലെ കുൽദീപ് കഴിഞ്ഞ ദിവസം എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡയുമായുളള തർക്കമാണ് കുൽദീപ് രണ്ടാം തവണയും കോൺഗ്രസ് വിടാൻ കാരണം. 

MORE IN INDIA
SHOW MORE