ജോലി ക്ലാർക്ക്; വീട്ടിൽ 85 ലക്ഷം, കോടികളുടെ സമ്പാദ്യം; റെയ്ഡിനിടെ വിഷം കുടിച്ചു

currency-note-flight
SHARE

സർക്കാർ ഓഫിസിലെ ക്ലാർക്കിന്റെ വീട്ടിൽ നിന്നും 85 ലക്ഷം രൂപ മധ്യപ്രദേശിലെ ഇക്കണോമിക് ഒഫൻസസ് വിങ് പിടിച്ചെടുത്തു. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഹീറോ കേശാനി. രഹസ്യവിവരത്തെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. 

പരിശോധന നടക്കുന്നതിനിടെ ഇയാൾ വീട്ടിൽ വച്ച് വിഷം കുടിക്കുകയും ചെയ്തു. അധികൃതർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ശുചിമുറി വൃത്തിയാക്കുന്ന ക്ലീനറാണ് ഇയാൾ എടുത്തുകുടിച്ചത്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇയാളുടെ വീട്ടിൽ നിന്നും പണത്തിനൊപ്പം കോടികൾ മൂല്യമുള്ള വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വീട് അലങ്കരിച്ചിരിക്കുന്ന വസ്തുക്കൾക്കും കോടികളുടെ മൂല്യമുണ്ട്. നാലായിരം രൂപയ്ക്ക് ഔദ്യോഗിക ജീവിതം തുടങ്ങിയ ഇയാൾക്ക് ഇപ്പോൾ 50,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.

MORE IN INDIA
SHOW MORE