ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കൂവെന്ന് മോദി; നെഹ്റു പതാകയേന്തിയ ചിത്രമിട്ട് രാഹുൽ

modi-rahul-flag
SHARE

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രമായി ദേശീയ പതാക വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ നേതാക്കളും പ്രമുഖതാരങ്ങളും അടക്കം ആഹ്വാനം ഏറ്റെടുത്ത് മുന്നോട്ടെത്തി. ഇപ്പോഴിതാ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും തന്റെ മുഖചിത്രം മാറ്റി. ദേശീയ പതാക കയ്യിലേന്തി നിൽക്കുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചിത്രമാണ് രാഹുൽ പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരിക്കുന്നത്. പിന്നാലെ കോൺഗ്രസ് പ്രവർത്തകരും ഈ മാതൃക പിന്തുടരുകയാണ്.

ജനങ്ങൾ വീടുകൾക്കു മുകളിൽ ദേശീയ പതാക ഉയർത്തണം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 75 റെയിൽവേ സ്റ്റേഷനുകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജനങ്ങൾ സ്റ്റേഷനുകൾ സന്ദർശിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

MORE IN INDIA
SHOW MORE