തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

it-raid
SHARE

പ്രമുഖ തമിഴ് സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മധുരയില്‍ 40 സ്ഥലങ്ങളിലും ചെന്നൈയില്‍ 10 ഇടങ്ങളിലാണു റെയ്ഡ് പുരോഗമിക്കുന്നത്. പ്രമുഖരുടെ സിനിമകള്‍ക്കു പണം നല്‍കുന്ന ഇടപാടുകാരന്‍ അന്‍പു ചെഴിയന്റെ മധുരയിലെ വീട്ടിലും ഗോപപുരം ഫിലിംസിന്റെ ഓഫീസുകളിലും പരിശോധനയുണ്ട്. നിര്‍മാതാക്കളായ കലൈക്കുടി ധനു, ഞ്ജാനവേല്‍ രാജ എന്നിവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. 2020 ല്‍ നടന്‍ വിജയ്്‌യുടെ വീട്ടില്‍ ഐ.ടി. വകുപ്പ് പരിശോധന നടത്തിയപ്പോള്‍ അന്‍പു ചെഴിയന്റെ ഓഫിസുകളും പരിശോധിച്ചിരുന്നു. ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ റെയ്ഡ്.

MORE IN INDIA
SHOW MORE