യുവാവിനും യുവതിക്കും മരത്തിൽ കെട്ടിയിട്ട് ക്രൂരമർദനം; ഭർത്താവടക്കം അഞ്ചുപേർ അറസ്റ്റിൽ

rajasthan-women
SHARE

രാജസ്ഥാനിൽ യുവതിയെയും യുവാവിനെയും ഏഴ് മണിക്കൂറോളം മരത്തിൽ കെട്ടിയിട്ടു മർദ്ദിച്ചു. സംശയത്തെ തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളുമാണ് ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്. ദ്യശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു .  

രാജസ്ഥാനിലെ ബൻസ്വാരയിലാണ് യുവതിയെയും യുവാവിനെയും മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ദ്യശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഘടോൽ ഗ്രാമത്തിലേക്ക് ജോലിക്കായി ഇറങ്ങിയതായിരുന്നു യുവതി. യാത്രയ്ക്കിടെ ഹീറോ ഗ്രാമത്തിലുള്ള ബന്ധുക്കളെ കാണാനിറങ്ങി. വഴിയിൽ കണ്ട സുഹൃത്തായ യുവാവിനോട് സംസാരിച്ചശേഷം ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് ഭർത്താവടക്കമുള്ളവർ വളഞ്ഞ് ആക്രമിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. ഭർത്താവടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യാനും ദേശീയ വനിത കമ്മീഷൻ രാജസ്ഥാൻ പൊലീസിന് നിർദേശം നൽകി. യുവതിക്ക് ചികിത്സയും സുരക്ഷയും താമസവും ഉറപ്പാക്കാനും  നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതല്ലെന്നും ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണെന്നും ബിജെപി ആരോപിച്ചു.

MORE IN KERALA
SHOW MORE