തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചയാകും; ബിജെപി ദേശീയ നിർവാഹക സമിതി യോഗം ചേരും

bjp
SHARE

ബിജെപിയുടെ രണ്ടു ദിവസത്തെ ദേശീയ നിർവാഹക സമിതി യോഗം നാളെ ഹൈദരാബാദിൽ തുടങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യോഗത്തിൽ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചയാകും. സമ്മേളനത്തിന് മുന്നോടിയായി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് വൈകീട്ട് നടക്കും.

തെലങ്കാനയില്‍ ടിആർഎസിന് ബദലായി ബിജെപി മാറുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നിർവാഹക സമിതി യോഗത്തിന് ഹൈദരാബാദ് വേദിയായി തിരഞ്ഞെടുത്തത്. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഹൈദരബാദില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി   ചേരുന്നത്.  സംഘടനാ സംവിധാനം ശക്തമാക്കാന്നതിനുള്ള ചർച്ചകൾ സമ്മേളനത്തില്‍ നടക്കും. സാമ്പത്തിക, രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിക്കും. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ, വികസന പദ്ധതികളുടെ നടത്തിപ്പും പ്രചാരണവും വിലയിരുത്തും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭ നടപടികളും ബിജെപി ശക്തികേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്ക്കരിക്കുകയാണ് മുഖ്യ അജൻഡ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ശക്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ കേരളത്തിലെ സംഘടനാ ദൗർബല്യങ്ങളും ഉയർന്നുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ പ്രമുഖർ പങ്കെടുക്കും. ഞായറാഴ്ച്ച പരേഡ് ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിന് വമ്പൻ ജനപങ്കാളിത്തമാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ദേശീയ ഭാരവാഹികൾ, ദേശീയ നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിനെത്തും.    

MORE IN INDIA
SHOW MORE