സത്യം തെളിഞ്ഞു; മോദി എല്ലാം വേദനയോടെ സഹിച്ചു; 'ക്ലീൻ ചിറ്റി'ൽ അമിത് ഷാ

amistmodi-25
SHARE

ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ വേട്ടയാടാനും കരിവാരിത്തേയ്ക്കാനുമുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദമായി വേദനയോടെ സഹിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് സുപ്രീംകോടതി  ശരിവച്ചതോടെ 22 വര്‍ഷത്തിന് ശേഷം സത്യം തെളിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

കലാപം തടയുന്നതില്‍ ഒരു അലംഭാവവും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ചില രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും എന്‍ജിഒകളും ചേര്‍ന്ന് ആസൂത്രിതമായി വ്യാജപ്രചാരണങ്ങള്‍ നടത്തി. മോദിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ ആരും ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെയും അമിത് ഷാ വിമര്‍ശിച്ചു. മോദിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുകയും തന്നെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ അതിന്‍റെ പേരില്‍ ബിജെപി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. സത്യം പുറത്തുവരുമെന്ന ഉറച്ച വിശ്വാസം ബിജെപിക്കുണ്ടായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

MORE IN INDIA
SHOW MORE