നടുറോഡിൽ ബൈക്ക് അഭ്യാസം, യൂട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ് – വിഡിയോ

bike-stunt
SHARE

നടുറോഡിൽ ബൈക്ക് അഭ്യാസം കാണിക്കുന്ന വിഡിയോകൾ വൈറലായതിനെ തുടർന്ന് യൂട്യൂബർ നിസമുൾ ഖാനെ അസ്റ്റ് ചെയ്ത് പൊലീസ്. നോയ്‍ഡയിലാണ് സംഭവം നടന്നത്.  വൈറലാകുന്നതിന് വേണ്ടി നിരവധി സ്റ്റണ്ട് വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പൊലീസാണ് നിസമുൾ ഖാനെ അറസ്റ്റ് ചെയ്യുകയും ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടിയെന്നും വിഡിയോ ചിത്രീകരിച്ച ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കസ്റ്റഡിയിൽ എടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

ഇത് ആദ്യത്തെ പ്രാവശ്യമല്ല നിസമുൾ ഖാൻ അറസ്റ്റിലാകുന്നത്. 2020 ൽ കാമുകിയുടെ സഹോദരന്റെ കൊലപാതകത്തിൽ പ്രതിചേർത്ത് പൊലീസ് നിസമുളിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

MORE IN INDIA
SHOW MORE