70 മുറികള്‍; 56 ലക്ഷം വാടക; ഭക്ഷണത്തിന് 7 ലക്ഷം; റിസോര്‍ട്ടിലെ സൗകര്യങ്ങള്‍ ഇങ്ങനെ

hotel-mlas
SHARE

രാജ്യത്ത് റിസോര്‍ട്ട് രാഷ്ട്രീയം ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. പല സംസ്ഥാനങ്ങളില്‍ പയറ്റി ജയിച്ച് ഒടുവില്‍ മഹാരാഷ്ട്ര എന്ന വലിയ സംസ്ഥാനത്തിലെത്തി ചേര്‍ന്നിരിക്കുന്നു. ഏക്നാഥ് ഷിന്‍‍ഡെയ്ക്കൊപ്പം ശിവസേന വിമത എംഎല്‍എമാര്‍ ഇപ്പോള്‍ റിസോര്‍ട്ടില്‍ കഴിയുകയാണ്. 

ഇവര്‍‌ കഴിയുന്നത് എവിടെ? എത്ര ദിവസം? ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലു ഹോട്ടലില്‍ 7 ദിവസത്തേക്ക് 70 മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. ആദ്യം സൂറത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. പിന്നീടാണ് അസമിലേക്ക് പറന്നത്. റാഡിസണ്‍ ബ്ലുവില്‍ 7 ദിവസത്തേക്കായി 56 ലക്ഷം രൂപയാണ് വാടക. ഭക്ഷണത്തിനും മറ്റ് സേനനങ്ങള്‍ക്കുമായി ദിവസേന 7 ലക്ഷം രൂപ വേറെയും. ഹോട്ടലില്‍ ആകെയുള്ളത് 196 മുറികളാണ്. എംഎല്‍എമാര്‍ക്കും പരിവാരങ്ങള്‍ക്കുമായി 70 മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നതിനാല്‍ മറ്റ് മുറികളില്‍ നിലവില്‍ ആരെയും താമസിപ്പിക്കുന്നുമില്ല. 

ഇതിനിടെ, വീണ്ടും അനുനയനീക്കവുമായി ശിവസേന. 24 മണിക്കൂറിനകം മുംബൈയില്‍ മടങ്ങിയെത്താന്‍ വിമതരോട് ശിവസേന. മഹാസഖ്യം ഉപേക്ഷിക്കുന്നതടക്കമുള്ള പരാതികള്‍ ചര്‍ച്ചചെയ്യാമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. വിമതരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് റാവുത്ത് അറിയിച്ചു. സര്‍ക്കാര്‍ വീഴാനുള്ള സാഹചര്യത്തില്‍ ഒരുങ്ങിയിരിക്കാന്‍ ശരത് പവാര്‍ എന്‍സിപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 

MORE IN INDIA
SHOW MORE