വരൻ വെടിയുതിർത്തു; കല്ല്യാണവീട് മരണവീടായി; ദാരുണം

shot-dead
SHARE

ഉത്തർപ്രദേശിൽ വിവാഹത്തിനിടെ വെടിയുതിർത്ത് വരൻ. സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലുണ്ടായ സംഭവത്തില്‍  ഒരു മരണം റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരനെ രഥത്തില്‍ ആനയിച്ച് കൊണ്ടുവരുന്നതും ആഘോഷങ്ങളുടെ ഭാഗമായി ഇയാൾ വെടിയുതിർക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.

മനീഷ് മദേഷിയ എന്നയാളുടെ വിവാഹദിനമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇയാളുടെ സുഹൃത്തായ ജവാനാണ് വെടിയേറ്റത്. വരന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഇയാളുടേതാണെന്നാണ് വിവരം. വെടിയേറ്റയുടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജവാനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ വരനെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആർ ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു. തോക്കും കണ്ടെടുത്തിട്ടുണ്ട്. പൊതു ഇടങ്ങളിലും ആഘോഷ പരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് ഉത്തർപ്രദേശിൽ നിന്ന് ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

MORE IN INDIA
SHOW MORE