വിഡിയോ കണ്ട് സാഹസിക പ്രകടനം അനുകരിച്ചു; കയര്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു

dead-hands
SHARE

വിഡിയോ കണ്ട് സ്‌കിപ്പിങ്ങ് റോപ്പില്‍ സാഹസിക പ്രകടനം നടത്താന്‍ ശ്രമിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. വടക്കന്‍ ഡല്‍ഹിയിലെ കാര്‍ത്താര്‍ നഗര്‍പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടി സാഹസികപ്രകടനങ്ങളുടെ നിരവധി വിഡിയോ കാണാറുണ്ട്. ബുധനാഴ്ച വൈകീട്ട് അമ്മയോടൊപ്പം മുറിയിലിരിക്കവെ സ്‌കിപ്പിങ്ങില്‍ സാഹസിക പ്രകടനം നടത്താന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ബോധരഹിതനായി താഴെ വീണ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. അപകടമരണമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

MORE IN INDIA
SHOW MORE