'എന്നും പത്രങ്ങൾ വായിക്കൂ': വിദ്യാർത്ഥികളെ ഉപദേശിച്ച് യോഗി ആദിത്യനാഥ്

Yogi-adityanath
SHARE

വിദ്യാർത്ഥികളോട് ലൈബ്രറികൾ സന്ദർശിക്കാനും പത്രങ്ങൾ പതിവായി വായിക്കാനും ഉപദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പത്രങ്ങൾ വായിക്കുന്നത് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും യോഗി പറഞ്ഞു.  12-ാം ക്ലാസ് ഉത്തർപ്രദേശ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടിയ 10 വിദ്യാർത്ഥികളുമായി അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാർഥികളുടെ പ്രയോജനത്തിനായി വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ പോസ്റ്റ്കാർഡുകൾ അയക്കണമെന്നും യോഗി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതികളെക്കുറിച്ച് മുഖ്യമന്ത്രി ചർച്ച ചെയ്യുകയും ബോർഡ് പരീക്ഷയ്ക്ക് അവരെ സജ്ജമാക്കാൻ സ്‌കൂളുകൾ സ്വീകരിച്ച തന്ത്രത്തെ കുറിച്ച് പ്രിൻസിപ്പൽമാരോട് ചോദിച്ചറിയുകയും ചെയ്തു.

ചൊവ്വാഴ്‌ച നടന്ന യോഗ ദിനാചരണത്തിൽ, ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടാകാൻ യോഗ പരിശീലിക്കണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 

MORE IN INDIA
SHOW MORE