കോളജ് പ്രിന്‍സിപ്പലിനെ പലവട്ടം കരണത്തടിച്ച് രാഷ്ട്രീയ നേതാവ്; വിഡിയോയില്‍ രോഷം

principal-slap
SHARE

കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ കരണത്തടിച്ച് ജനതാദള്‍ എസ് നേതാവ്. എം ശ്രീനിവാസ് എന്ന രാഷ്ട്രീയക്കാരനാണ് കോളജ് സന്ദര്‍ശനത്തിനിടെ പ്രിന്‍സിപ്പലിനെ അടിച്ചത്. നിര്‍മാണം നടക്കുന്ന കംപ്യൂട്ടര്‍ലാബിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കിയില്ല എന്ന രോഷത്തിലാണ് മര്‍ദനം.

മാണ്ഡ്യയില്‍ ജൂണ്‍ 20–നാണ് സംഭവം നടക്കുന്നത്. ഇപ്പോഴാണ് വിഡിയോ വൈറലായത്. സംഭവത്തില്‍ വലിയ തരത്തിലുള്ള രോഷമാണ് ഉയരുന്നത്. നാല്‍വാഡി കൃഷ്ണരാജ വെദിയാര്‍ ഐടിഐ കോളജിലെ പ്രിന്‍സിപ്പലിനെയാണ് നേതാവ് പലവട്ടം അടിച്ചത്. മറ്റ് രാഷ്ട്രീയക്കാരെല്ലാം ഇത് കണ്ട് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ കണ്ടതോടെ നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പ്രിന്‍സിപ്പലിന്റെ സഹപ്രവര്‍ത്തര്‍ മിണ്ടാതെ നോക്കി നില്‍ക്കുന്നതെന്തിന്?, പൊലീസില്‍ പരാതി നല്‍കണം, കോളജിലെ സ്റ്റാഫുകളെല്ലാം അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നാണ് കമന്റുകള്‍. 

MORE IN INDIA
SHOW MORE