തലകുത്തി മറിയുന്നതിനിടെ കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റു; കന്നടതാരം ആശുപത്രിയില്‍

dignath-22
ചിത്രം; ഗൂഗിള്‍
SHARE

ബീച്ചില്‍ കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നതിനിടെ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ് കന്നട  സിനിമാതാരം ദിഗന്ത് മഞ്ചാലെ ആശുപത്രിയില്‍. ഗോവയിലെ കടല്‍ത്തീരത്ത് വച്ച് തലകുത്തനെ മറിഞ്ഞ് അഭ്യാസം കാണിക്കുന്നതിനിടെ നിലതെറ്റി വീണ് കഴുത്തിനും നട്ടെല്ലിനും പരുക്കേല്‍ക്കുകയായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിമാനമാര്‍ഗം ബെംഗളുരുവിലെത്തിക്കുകയായിരുന്നു.  ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും നീരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

MORE IN INDIA
SHOW MORE