മാവോയിസ്റ്റ് ആക്രമണം: 3 സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

crpf-attack
SHARE

ഒഡീഷയിലെ നൗപദയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 3 സിആർപിഎഫ് സൈനികർ വീരമൃത്യു വരിച്ചു. 7 പേർക്കു പരുക്കേറ്റു. എഎസ്ഐമാരായ ശിശുപാൽ സിങ്, ശിവലാൽ, കോൺസ്റ്റബിൾ ധർമേന്ദ്ര കുമാർ സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. ഇവരുടെ കുടുംബത്തിന് ഒഡീഷ സർക്കാർ 20 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. സൈനികസംഘം പുതിയ താവളത്തിലേക്കു മാറുന്നതിനിടെയാണ് പതധാര റിസർവ് വനത്തിൽ വെടിവയ്പുണ്ടായത്.

MORE IN INDIA
SHOW MORE