അഗ്നിപഥ്; അക്രമങ്ങൾ ബിഹാർ സർക്കാർ കൈകാര്യം ചെയ്തതിൽ അതൃപ്തി; സഞ്ജയ് ജയ്സ്വാൾ

Sanjay-Jaiswal
SHARE

അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ബിഹാറിൽ അരങ്ങേറിയ അക്രമങ്ങൾ നിതീഷ് കുമാർ സർക്കാർ കൈകാര്യം ചെയ്തതിലെ അസംതൃപ്തി തുറന്നുപറഞ്ഞ് സഖ്യ കക്ഷിയായ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ. ആദ്യനാളുകളിൽ പൊലീസിനും ഭരണകൂടത്തിനും വലിയ ആശയക്കുഴപ്പമുണ്ടായിരുന്നതായി സഞ്ജയ് ജയ്സ്വാൾ മനോരമ ന്യൂസിനോട് പറഞ്ഞു. വിയോജിപ്പുകളുണ്ടെങ്കിലും സഖ്യവുമായി മുന്നോട്ടുപോകും. ആർജെഡി ഗുണ്ടകൾ ബിജെപി നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ജയ്സ്വാൾ ആരോപിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ബിഹാർ ഉപമുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ വീടുകൾ ആക്രമിക്കുകയും ബിജെപി എംഎൽഎയുടെ വാഹനം തകർക്കുകയും ചെയ്തിരുന്നു. സംഘർഷം കൈകാര്യം ചെയ്യുന്നതിൽ നിതീഷ് കുമാറിന് മെല്ലെപ്പോക്കുണ്ടായതായി ബിജെപി ബിഹാർ അധ്യക്ഷൻ അസംതൃപ്തിയോടെ വ്യക്തമാക്കി.നിലവിൽ സ്ഥിതി തൃപ്തികരമാണ്. വിയോജിപ്പുകളുണ്ടെങ്കിലും ജെഡിയുവുമായുള്ള സഖ്യവുമായി മുന്നോട്ടുപോകും.

MORE IN INDIA
SHOW MORE