ഇന്ത്യൻ സമൂഹത്തിന്റെ യോഗ പരിപാടി; വടികളുമായി അടിച്ചോടിച്ച് പ്രതിഷേധക്കാര്‍

maldives-yoga
SHARE

മാലദ്വീപില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച ലോക യോഗദിന പരിപാടികളിക്കെത്തിവരെ അടിച്ചോടിച്ച് ഒരുസംഘം പ്രതിഷേധക്കാര്‍. യോഗാഭ്യാസം നടക്കുന്നതിനിടെ വടികളുമായി എത്തിയ സംഘം യോഗചെയ്യുന്നവരെ മര്‍ദിക്കുകയായിരുന്നു. മാലദ്വീപ് നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ആക്രമണത്തില്‍  നിരവധിപേര്‍ക്ക് പരുക്കേറ്റു.  ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്.  തീവ്രനിലപാടുള്ള സംഘടനകളാണ് അക്രമണത്തിന് പിന്നിലെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു.

MORE IN INDIA
SHOW MORE