‘ഗൗതം അദാനി: ദ് മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ’; അദാനിയുടെ ആത്മകഥ ഒക്ടോബറിൽ

adani-ambani
SHARE

പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ആത്മകഥ ഒക്ടോബറിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് പബ്ലിഷേഴ്സ് അറിയിച്ചു.അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അധ്യായങ്ങളാണ് ‘ഗൗതം അദാനി: ദ് മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്. മാധ്യമപ്രവർത്തകനായ ആർ.എൻ.ഭാസ്കർ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇപ്പോഴേ സ്ഥാനം പിടിച്ചിരിക്കുകയാണ് അദാനി. അംബാനിയുടെ സമ്പത്തുവളർച്ചാ നിരക്കിനേക്കാൾ വേഗത്തിലാണിന്ന് അദാനിയുടെ വളർച്ച. അംബാനിയെപ്പോലെ വ്യവസായ ഉൽപാദനവും റീട്ടെയ്ൽ പോലുള്ള ഉപഭോക്തൃ ബിസിനസുമല്ല അദാനിയുടെ വിഹാരരംഗം, മറിച്ച് അടിസ്ഥാന സൗകര്യ വികസന രംഗത്തെ വമ്പൻ പദ്ധതികളാണ്. ഒരു വർഷത്തിനിടെ അദാനിയുടെ സമ്പത്ത് 3000 കോടി ഡോളറാണു വർധിച്ചത്. രൂപയിൽ പറഞ്ഞാൽ രണ്ടേകാൽ ലക്ഷം കോടി രൂപ. 

MORE IN INDIA
SHOW MORE