ഹിറ്റ്‌ലറുടെ മരണം തന്നെയാകും മോദിക്കും’; വിവാദം കൊളുത്തി കോൺഗ്രസ് നേതാവ്

modi-congress
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായ്. ഹിറ്റ്‌ലറെപ്പോലെ പെരുമാറുന്ന മോദി അദ്ദേഹത്തെ പോലെ തന്നെ മരിക്കുമെന്നും അങ്ങനെ ആശംസിക്കുന്നതായും സുബോധ് സഹായ് പറഞ്ഞു. അഗ്നിപഥ് പ്രതിഷേധങ്ങളെ പറ്റി സംസാരിക്കുന്നതിനിടെയാണ് സുബോധ് കാന്ത് സഹായ് രൂക്ഷ വിമര്‍ശനം നടത്തിയത്. 

നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് നേതാവിന്റെ അധിക്ഷേപങ്ങളോട് പ്രതികരിച്ച് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് രംഗത്തെത്തി.  ഭരണഘടനാ വിരുദ്ധമായ ഭാഷ ഉപയോഗിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉണ്ടെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ മരണത്തിന്റെ വ്യാപാരി എന്ന് മോദിയെ വിളിച്ചത് എല്ലാവരും ഓര്‍ക്കണമെന്നും  രഘുബർ ദാസ് പറഞ്ഞു. സുബോധ് കാന്തിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.

MORE IN INDIA
SHOW MORE