‘രാജ്യത്തെ സംരക്ഷിക്കാന്‍ അവസരം’; അഗ്നിപഥിനെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കര്‍

ravi-shanker-army
SHARE

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയെ പിന്തുണച്ച് ശ്രീ.ശ്രീ. രവിശങ്കര്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതി വളരെ മികച്ചതാണെന്ന് രവിശങ്കര്‍ പറഞ്ഞു.  രാജ്യത്തെ സംരക്ഷിക്കാന്‍ അര്‍പ്പണബോധമുള്ള യുവാക്കള്‍ക്ക് ഇതൊരു അവസരമാണെന്നും ലഭ്യമായ സൗകര്യങ്ങളും പരിശീലനവും ഉപയോഗിച്ച് രാജ്യത്തിന് പ്രയോജനം ചെയ്യണമെന്നും രവിശങ്കര്‍ പ്രതികരിച്ചു. 

സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളില്‍ പോലും, ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ സൈനിക സേവനം നിര്‍ബന്ധമാണെന്നും  അതുകൊണ്ട് ഇന്ത്യയുടെ പുതിയ സൈനിക സേവന പദ്ധതിയാണ് ഏറ്റവും മികച്ചതെന്നു  രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുന്നതിനിടെ അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു

MORE IN INDIA
SHOW MORE